ഉയരക്കുറവിന്റെ പേരിൽ കൂട്ടുകാരുടെ കളിയാക്കൽ കേട്ട് കരഞ്ഞ ഓസ്ട്രേലിയൻ ആദിമവർഗ്ഗബാലൻ ക്വേഡൻ ബെയ്ൽസിന്റെ ദൃശ്യങ്ങൾ ഓർമ്മയുണ്ടാകില്ലേ.
ആ ക്വേഡൻ ബെയ്ൽസ് ഇനി സിനിമാതാരമാകുകയാണ്.
രണ്ടു ഹോളിവുഡ് ചിത്രങ്ങളിലാണ് ക്വേഡൻ അഭിനയിക്കുന്നത്.
സിനിമാതാരമാകണമെന്ന ആഗ്രഹം ക്വേഡൻ ബെയ്ൽസ് ആദ്യമായി പങ്കുവച്ചത് രണ്ടു വർഷം മുമ്പ് എസ് ബി എസ് മലയാളത്തിലൂടെയായിരുന്നു - മലയാളത്തിലെ പ്രിയതാരം ഗിന്നസ് പക്രു നൽകിയ പ്രോത്സാഹനത്തിന് മറുപടിയായി.