Community News:
കേരളീയ സംസ്കാരത്തിനൊപ്പം മറ്റു സംസ്കാരങ്ങളുടെ കൂടെ കൂട്ടായ്മയൊരുക്കി സിഡ്നി മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന പരിപാടിയാണ് സിഡ്മൽ മൾട്ടിക്കൾച്ചറൽ കാർണിവൽ.
മേയ് 13 ശനിയാഴ്ച ലിവർപൂളിലെ വിറ്റ്ലം ലെഷർ സെന്ററിലാണ് കാർണിവൽ നടക്കുന്നത്.
വൈകുന്നേരം നാലു മണി മുതലാണ് പരിപാടി.
വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള കലാപരിപാടികളും, ഫാഷൻ ഷോയും, കുട്ടികൾക്കുള്ള ആഘോഷപരിപാടികളും, മാജിക് ഷോയും കാർണിവലിലുണ്ടാകുമെന്ന് സിഡ്മൽ ഭാരവാഹികൾ അറിയിച്ചു.
വ്യത്യസ്ത വിഭവങ്ങളൊരുക്കുന്ന ഭക്ഷണശാലകളും കാർണിവലിലുണ്ടാകും.
പ്രവേശനം സൗജന്യമായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ബീന രവി – 0425 326 519, വിജയകുമാർ - 0431 140 449