RBA പലിശ നിരക്ക് വീണ്ടും ഉയർത്തി; പുതിയ നിരക്ക് 3.35 ശതമാനം

ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് ബാങ്കിംഗ് പലിശ നിരക്ക് തുടർച്ചയായി ഒൻപതാം തവണയും ഉയർത്തി. പുതിയ വർദ്ധനവ് 0.25 ശതമാനം.

The Reserve Bank of Australia's board has decided to hike the cash rate once more in order to curb rising inflation.

Credit: AAP / BIANCA DE MARCHI/AAPIMAGE

ഓസ്‌ട്രേലിയയിൽ പണപ്പെരുപ്പം നിയന്ത്രണത്തിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്ക് പലിശ നിരക്ക് വർദ്ധിപ്പിച്ചു.

2023ലെ ആദ്യ പലിശ നിരക്ക് വർദ്ധനവ് 0.25 ശതമാനമാണ്.

ഈ വർഷം അഞ്ച് വർദ്ധനവ് വരെ പ്രതീക്ഷിക്കുന്നതായി മേഖലയിലെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നതായുള്ള റിപ്പോർട്ടുകളുണ്ട്.

ഇന്നത്തെ വർദ്ധനവ് വീട് വായ്‌പയുള്ളവരെ വീണ്ടും പ്രതിസന്ധിയിലാക്കുകയാണ്.
LISTEN TO
CAPSULE FOR WEB image

ഒരാഴ്ചത്തെ തെരച്ചിലിന് സമാപ്തി; കളഞ്ഞുപോയ ആണവ ക്യാപ്സൂൾ കണ്ടെത്തി

SBS Malayalam

03/02/202306:03

5,00,000 ഡോളർ വായ്പയുള്ളവർക്ക് ഇന്നത്തെ വർദ്ധനവ് മൂലം പ്രതിമാസം $76 അധികമായി അടക്കേണ്ടി വരും. കഴിഞ്ഞ ഫെബ്രുവരി മുതലുള്ള വർദ്ധനവ് മൂലം 908 ഡോളർ പ്രതിമാസം അധികമായി അടക്കേണ്ടി വരും.

7,50,000 ഡോളർ വീട് വായ്‌പയുള്ളവർക്ക് ഇന്നത്തെ വർദ്ധനവ് മൂലം പ്രതിമാസം $ 114 അധികമായി അടക്കേണ്ടി വരും. കഴിഞ്ഞ ഫെബ്രുവരി മുതലുള്ള വർദ്ധനവ് മൂലം 1,362 ഡോളർ പ്രതിമാസം അധികമായി അടക്കേണ്ടി വരും.

പത്ത് ലക്ഷം ഡോളർ വായ്പയുള്ളവർക്ക് ഇന്നത്തെ വർദ്ധനവ് മൂലം പ്രതിമാസം $152 അധികമായി അടക്കേണ്ടി വരും. കഴിഞ്ഞ ഫെബ്രുവരി മുതലുള്ള വർദ്ധനവ് മൂലം 1,816 ഡോളർ പ്രതിമാസം അധികമായി അടക്കേണ്ടി വരും.

Share
Published 7 February 2023 2:41pm
Updated 7 February 2023 4:09pm
By SBS Malayalam
Source: SBS

Share this with family and friends