സംശയങ്ങൾ ബാക്കി; ഐശ്വര്യയുടെ മരണത്തിൽ സ്വകാര്യ അന്വേഷണ സമിതി രൂപീകരിക്കുമെന്ന് മാതാപിതാക്കൾ
Aswath Chavittupara and Prasitha Sasidharan, parents of Aishwarya Aswath. Source: AAP
പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിൽ ചികിത്സ കിട്ടാൻ വൈകിയതിനെത്തുടർന്ന് മരണമടഞ്ഞ ഏഴു വയസുകാരി ഐശ്വര്യ അശ്വതിന്റെ മരണത്തിൽ സ്വതന്ത്ര അന്വേഷണം നടത്തിയതിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. റിപ്പോർട്ടിൽ തൃപ്തരല്ലാത്ത മാതാപിതാക്കൾ, സ്വകാര്യ അന്വേഷണത്തിന് ഒരുങ്ങുകയാണ്. ഇതേക്കുറിച്ച് ഐശ്വര്യയുടെ അച്ഛൻ അശ്വത് മുരളീധരൻ ചവിട്ടുപാറയും, കുടുംബവക്താവും എത്നിക്സ് കമ്യുണിറ്റിസ് കൗൺസിൽ ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ പ്രസിഡന്റ് സുരേഷ് രാജനും സംസാരിക്കുന്നത് കേൾക്കാം
Share