സിഡ്നിയിലെ മലയാളി കൂട്ടായ്മയ്ക്ക് 40 വയസ്; നാലു പതിറ്റാണ്ട് മുന്പത്തെ ആ കഥ കേൾക്കാം...

SydMal

Source: SydMal

ഓസ്ട്രേലിയയിലെ ഏറ്റവും പഴയ മലയാളി കൂട്ടായ്മകളിലൊന്നാണ് സിഡ്നി മലയാളി അസോസിയേഷൻ. നാല്പത് വർഷം പൂർത്തിയാക്കുകയാണ് ഈ അസോസിയേഷൻ ഇപ്പോൾ. നാലു പതിറ്റാണ്ട് മുന്പ് ഓസ്ട്രേലിയയിൽ എങ്ങനെയായിരിക്കും ഒരു മലയാളി അസോസിയേഷൻ തുടങ്ങിയത്? പരസ്പരം അറിയാതെ ചിതറിക്കിടന്ന മലയാളികളെ എങ്ങനെ സംഘടിപ്പിച്ചു? ഓസ്ട്രേലിയയിലെ മലയാളി കുടിയേറ്റത്തിലെ സുപ്രധാന നാഴികക്കല്ലായ ആ കഥ വിവരിക്കുകയാണ് അസോസിയേഷൻറെ ആദ്യ സെക്രട്ടറിയായിരുന്ന രാമൻ കൃഷ്ണ അയ്യർ. അതു കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്. ഈ ശനിയാഴ്ച (ഏപ്രിൽ 23) വെൻറ്വർത്ത് വില്ലിൽ നടക്കുന്ന 40ാം വാർഷികാഘോഷ പരിപാടികളെക്കുറിച്ച് അസോസിയേഷൻ വൈസ് പ്രസിഡൻറ് സന്തോഷ് പുത്തൻവീട്ടിൽ വിവരിക്കുന്നത് ഇവിടെ കേൾക്കാം. ഒപ്പം കുറച്ച് പഴയകാല ചിത്രങ്ങൾ കാണാം



Share