സിനിമാറ്റിക് സ്‌റ്റേജ് ഷോയുമായി സിഡ്‌നി മലയാളികള്‍; വേദിയില്‍ ഒപ്പം ചേരാന്‍ മലയാളസിനിമയിലെ ബാലതാരങ്ങള്‍

Sargavismayam by Galaxy Rhythms

സിഡ്‌നിയില്‍ 60ഓളം മലയാളികള്‍ വേദിയിലെത്തുന്ന സര്‍ഗ്ഗവിസ്മയം എന്ന സിനിമാറ്റിക് സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നു. ഗാലക്‌സി റിഥംസ് സംഘടിപ്പിക്കുന്ന ഈ സ്റ്റേജ് ഷോയില്‍, മലയാള സിനിമയിലെ നിരവധി യുവപ്രതിഭകളും പങ്കെടുക്കുന്നുണ്ട്. ഡോള്‍ബി അറ്റ്‌മോസ് ശബ്ദസംവിധാനത്തില്‍ ഒരുക്കുന്ന ഈ പരിപാടിയെക്കുറിച്ച് അതിന്റെ സംവിധായകന്‍ ലിജോ ഡെന്നിസ് വിവരിക്കുന്നത് കേള്‍ക്കാം.


ഒക്ടോബര്‍ 28, 29 തിയതികളില്‍ സ്റ്റാന്‍ഹോപ്പ് ഗാര്‍ഡന്‍സിലുള്ള St John XXIII കാത്തലിക് കോളേജ് ഹാളിലാണ് പരിപാടി. വൈകിട്ട് അഞ്ചു മുതല്‍ ഒമ്പതു വരെയാണ് രണ്ടുദിവസവും പരിപാടി നടക്കുക.
sarga.jpg

Share