ഓണാരവങ്ങളൊരുക്കി, ഓസ്‌ട്രേലിയയില്‍ നിന്നും ഈ ഓണപ്പാട്ടുകള്‍...

Copy of Untitled Design.png

Credit: SBS Malayalam

ഓണപ്പാട്ടുകള്‍ എല്ലാക്കാലത്തും ഓണാഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ്. ചൊല്ലിപ്പകര്‍ന്ന പാട്ടുകളില്‍ നിന്ന് ഓണക്കാസറ്റുകളും, സിഡികളും കഴിഞ്ഞ് ഇപ്പോള്‍ ഓണ്‍ലൈനിലാണ് ഓണപ്പാട്ടുകള്‍ പുറത്തിറങ്ങുന്നത്. ഈ ഓണത്തിന് ഓസ്‌ട്രേലിയന്‍ മലയാളിളുടെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ രണ്ട് ഓണപ്പാട്ടുകളെക്കുറിച്ച് കേള്‍ക്കാം.


ഓസ്‌ട്രേലിയയില്‍ നിന്നും ഒട്ടേറെ മലയാളികള്‍ ഓണപ്പാട്ടുകള്‍ പുറത്തിറക്കാറുണ്ട്. അത്തരത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ രണ്ടു പാട്ടുകളുടെ വിശേഷമാണ് എസ് ബി എസ് മലയാളം പങ്കുവച്ചത്.

സംഗീത വീഡിയോകള്‍ ഇവിടെ കാണാവുന്നതാണ്.

പ്രൊഫസര്‍ വി മധുസൂദനന്‍ നായരുടെ വരികളാണ് സിഡ്‌നിയില്‍ സംഗീത അധ്യാപികയായ സ്മിത ബാലുവിന്റെ നേതൃത്വത്തില്‍ ഓണഗാനമായി പുറത്തിറക്കിയത്.

ബ്രിസ്‌ബൈന്‍ മലയാളിയായ ഷിബു പോള്‍ നിര്‍മ്മിച്ച ഈ ഓണപ്പാട്ട് ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറാണ്.

Share