മോഡി സന്ദര്‍ശനം: ഒളിംപിക് പാര്‍ക്ക് വേദിയില്‍ കേരളീയ കലാരൂപങ്ങളുമായി രണ്ടാംതലമുറ മലയാളികള്‍
Nrithalaya Dance School students will perform during Narendra Modi's Sydney Olympic Park program
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിലെ ഏറ്റവും പ്രധാന പരിപാടി സിഡ്‌നി ഒളിംപിക് പാര്‍ക്കിലെ പൊതു സമ്മേളനമാണ്. ഈ സമ്മേളനത്തില്‍ കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ വേദിയിലെത്തിക്കാന്‍ തയ്യാറെടുക്കുകയാണ് ഓസ്‌ട്രേലിയയില്‍ ജനിച്ചുവളര്‍ന്ന രണ്ടാം തലമുറ മലയാളിക്കുട്ടികള്‍. ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് NSWൻറെ നേതൃത്വത്തിൽ നൃത്യാലയ ഡാന്‍സ് സ്‌കൂളാണ് ഈ നൃത്തം അവതരിപ്പിക്കുന്നത്. അതിന്റെ വിശദാംശങ്ങള്‍ നൃത്യാലയ ഡാന്‍സ് സ്‌കൂളിലെ മഞ്ജു സുരേഷ് വിശദീകരിക്കുന്നത് കേള്‍ക്കാം.
Share