ഓസ്‌ട്രേലിയയില്‍ നിന്ന് മലയാളികള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ വാര്‍ത്തകളും വിശേഷങ്ങളും എസ് ബി എസ് മലയാളം എത്തിക്കും: ആധികാരികമായും, നിഷ്പക്ഷമായും. ഈ പരിപാടികള്‍ മുടങ്ങാതെ കേള്‍ക്കാന്‍ എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക. അല്ലെങ്കില്‍ എസ് ബിഎസ് മലയാളം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക.
ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ മമ്മൂട്ടിയുടെ സ്റ്റാമ്പ് പുറത്തിറക്കിയതെങ്ങനെ? SBS മലയാളം പരിശോധിക്കുന്നു
മലയാളം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രമുള്ള സ്റ്റാമ്പ് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ച് പുറത്തിറക്കിയ വാര്‍ത്ത കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ ഒട്ടേറെ ട്രോളുകളും വിമര്‍ശനങ്ങളുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയും ചെയ്തു. ഈ സാഹചര്യത്തില്‍, എന്തുകൊണ്ടാണ് സ്റ്റാമ്പ് പുറത്തിറക്കിയതെന്നും, എങ്ങനെയാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ പരിപാടി സംഘടിപ്പിച്ചതെന്നും പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. സ്റ്റാമ്പ് പ്രകാശനം ചെയ്ത പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ അധ്യക്ഷന്‍ ആന്‍ഡ്യൂ ചാള്‍ട്ടന്‍ എം പിയോട് ഇതേക്കുറിച്ച് എസ് ബി എസ് മലയാളം സംസാരിച്ചു.
Share