SBS മലയാളം ദീപാവലി ചിത്രരചനാ മത്സരം: വിജയികളെ പ്രഖ്യാപിച്ചു...

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി എസ് ബി എസ് സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. 200 ഡോളര്‍ വീതമുള്ള അഞ്ച് ഗിഫ്റ്റ് വൗച്ചറുകളാണ് സമ്മാനമായി നല്‍കിയത്.

Diwali competition winners
18 വയസില്‍ താഴെ പ്രായമുള്ള ഓസ്‌ട്രേലിയന്‍ മലയാളി കുട്ടികള്‍ക്കായാണ് എസ് ബി എസ് മലയാളം ചിത്രരചനാ മത്സരം നടത്തിയത്.

ദീപാവലിയുമായി ബന്ധപ്പെട്ട്, ദീപങ്ങളുടെ ചിത്രം വരയ്ക്കാനും അതേക്കുറിച്ച് മലയാളത്തില്‍ സന്ദേശം എഴുതാനുമായിരുന്നു മത്സരം.

ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് മത്സരത്തിനായി എന്‍ട്രികള്‍ സമര്‍പ്പിച്ചത്.

അതില്‍ നിന്ന്, എസ് ബി എസിലെ ഒരു പാനല്‍ തെരഞ്ഞെടുത്ത അഞ്ച് ചിത്രങ്ങള്‍ക്കാണ് സമ്മാനം നല്‍കുന്നത്.

അതിമനോഹര ചിത്രങ്ങള്‍

ആറു വയസു മുതല്‍ 16 വയസു വരെ പ്രായമുള്ള കുട്ടികള്‍ ചിത്രങ്ങള്‍ വരച്ച് അയച്ചിരുന്നു.

ദീപങ്ങളുടെയും, ദീപാവലി ആഘോഷത്തിന്റെയും, മലയാളികളുടെ നാടന്‍ ഓര്‍മ്മകളുടെയും എല്ലാം ചിത്രങ്ങളായിരുന്നു ഇവ.

ഇതില്‍ പത്തു വയസില്‍ താഴെയുള്ള രണ്ടു കുട്ടികളെയും, പത്തു വയസിന് മുകളില്‍ പ്രായമുള്ള മൂന്ന് കുട്ടികളെയുമാണ് തെരഞ്ഞെടുത്തത്.

വിജയികളെയും സമ്മാനാര്‍മായ ചിത്രങ്ങളും താഴെ കാണാം

1. റിദ്ധി റെനോള്‍ഡ്
Riddhi Renold Drawing.jpg
പ്രായം: 6 വയസ്

വിക്ടോറിയയിലെ പോയിന്റ് കുക്ക് സ്വദേശി

2. ഗൗരി അരുണ്‍
Gauri Arun Drawing.png
പ്രായം: 7 വയസ്

സൗത്ത് ഓസ്‌ട്രേലിയയിലെ വുഡ്വില്‍ സൗത്ത് സ്വദേശി

3. നിഹാന്‍ പ്രേംജിത്
Nihaan Drawing.jpg
പ്രായം: 12 വയസ്

സിഡ്‌നി പാരമറ്റ സ്വദേശി

4. ശിഖ ആനി ജോ
 പ്രായം: 13 വയസ്
shika Drawing.jpg
വിക്ടോറിയയിലെ സൗത്ത് മൊറാംഗ് സ്വദേശി

5. ലുത്ഫ ആഷിക്
Lutfa drawing.jpeg
പ്രായം: 15 വയസ്

NSW ഷെല്‍ഹാര്‍ബറിലെ ആല്‍ബിയണ്‍ പാര്‍ക്ക് സ്വദേശി

മത്സരത്തിനായി ലഭിച്ച മറ്റു നിരവധി ചിത്രങ്ങളും അതിമനോഹരങ്ങളായിരുന്നു എന്ന് എസ് ബി എസ് പാനല്‍ വിലയിരുത്തി.

Share
Published 29 November 2023 3:53pm
Updated 2 September 2024 10:39am
By Deeju Sivadas
Source: SBS

Share this with family and friends