കാർത്തിക്കും ഹരിചരണും ഒന്നിക്കുന്ന സംഗീത നിശ ഓസ്ട്രേലിയയിലെ മൂന്ന് നഗരങ്ങളിൽ

പ്രമുഖ തെന്നിന്ത്യൻ ഗായകരായ കാർത്തികും ഹരിചരണും ഒരുമിക്കുന്ന സംഗീത നിശ ഓസ്ട്രേലിയയിലേക്കെത്തുന്നു.

348426243_958235058828287_7961032629476743421_n.jpg

Credit: Supplied: Brizind Entertainment

മലയാളവും, തമിഴും, തെലുങ്കും ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ രണ്ടു പതിറ്റാണ്ടിലേറെ സജീവമായ കാർത്തികും, ഹരിചരണും ഒരുമിച്ച് വേദിയിലെത്തുന്ന സംഗീത പരിപാടികളാണ് ഓസ്ട്രേലിയയിൽ അരങ്ങേറുന്നത്.

ബ്രിസ്ബൈൻ, സിഡ്നി, മെൽബൺ നഗരങ്ങളിലാണ് ബ്രിസിന്റ് എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന “കാർത്തിക് & ഹരിചരൺ സംഗീത നിശ” നടക്കുന്നത്.

ബ്രിസ്ബൈനിൽ മേയ് 26 വെള്ളിയാഴ്ചയും, സിഡ്നിയിൽ 27 ശനിയാഴ്ചയും, മെൽബണിൽ 28 ഞായറാഴ്ചയും പരിപാടി നടക്കും.

പരിപാടി നടക്കുന്ന വേദികൾ ഇവയാണ്:
  • Brisbane: Sleeman Sports Complex, Chandler
  • Sydney: The Concourse Cultural Centre, Chatswood
  • Melbourne: Palais Theatre, St Kilda
കൂടുതൽ വിവരങ്ങൾക്ക് എന്ന വിലാസത്തിൽ സംഘാടകരെ ബന്ധപ്പെടാം.
PHOTO-2023-05-21-22-03-55.jpg
Credit: Supplied: Brizind Entertainment


Share
Published 22 May 2023 2:45pm
Updated 22 May 2023 2:48pm
By SBS Malayalam
Source: SBS

Share this with family and friends