ഡിസംബര്‍ ഒമ്പത് ശനിയാഴ്ചയാണ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നടക്കുന്നത്.
The Altona Badminton Centreലാണ് ടൂര്‍ണമെന്റ്. രാവിലെ ഒമ്പതു മണി മുതല്‍ വൈകിട്ട് മൂന്നു മണിവരെയാണ് മത്സരങ്ങള്‍.
രണ്ടു വിഭാഗങ്ങളിലായിട്ടാകും മത്സരങ്ങള്‍. 40 വയസിന് താഴെയുള്ളവരുടെ വിഭാഗവും, 40ന് മുകളിലുള്ളവരുടെ വിഭാഗവും.
ഡബിള്‍സ് മത്സരങ്ങളാണ് നടത്തുന്നത്.
ഇരു വിഭാഗത്തിലും 500 ഡോളറാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 250 ഡോളറും മൂന്നാം സമ്മാനമായി 125 ഡോളറും ലഭിക്കും.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 24 ടീമുകള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുക എന്ന് സംഘാടകര്‍ അറിയിച്ചു. ഡിസംബര്‍ ഒന്ന് ബുധനാഴ്ച അര്‍ദ്ധരാത്രി വരെയാണ് രജിസ്‌ട്രേഷന്‍.